ജോര്‍ജിയയില്‍ മക്കളെക്കുറിച്ച് സ്‌നേഹം നിറക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ദിവസങ്ങള്‍ക്ക് ശേഷം രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് അമ്മ. മക്കളെ വെടിവെച്ച് കൊന്നതിന് ശേഷം അമ്മ ആത്മഹത്യ ചെയ്തു.

മാര്‍ഷാ എഡ്വാര്‍സാണ് മകന്‍ ക്രിസ്റ്റഫറിനെയും മകള്‍ എറിനെയും കൊന്നത്. കൊലചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മക്കളുടെ കൂടെയുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

കൊലക്കുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ മക്കളുമായി അമ്മക്ക് യാതൊരു രീതിയിലുള്ള ശത്രുതയുമില്ലെന്നും വിഷയം ഞെട്ടലാണ് ഉണ്ടാക്കിയതെന്നും സമീപവാസികള്‍ പറഞ്ഞു.