കേരളത്തില്‍ ജൂണ്‍ ഒന്നുമുതല്‍ മണ്‍സൂണ്‍ മഴ


കേരളത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉഷ്ണതരംഗം രൂക്ഷമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ സാധാരണനിലയിലേക്ക് മാറിയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ അറിയിച്ചു.

സമയക്രമം മാറി വരാറുള്ള മണ്‍സൂണ്‍ കാലാവസ്ഥ ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണത്തിന്റെ പ്രവചനം. മെയ് 31-നും ജൂണ്‍ 4-നും ഇടയില്‍ അറേബ്യന്‍ കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുള്ളതിനാല്‍ മണ്‍സൂണ്‍ കാറ്റിന് മുന്നേറാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഉഷ്ണതരംഗം രേഖപ്പെടുത്തിയ 8 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ സാധാരണ നിലയിലേക്ക് മാറിയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 44 ഡിഗ്രി വരെയാണ് ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഇപ്പോഴത്തെ താപനില. രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതുപോലെ ഇന്നലെ മുതല്‍ മഴ ലഭിച്ചു തുടങ്ങി.

SHARE