പാലക്കാട് അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് വടക്കഞ്ചേരിയില്‍ അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആയക്കാട്ടില്‍ സ്വദേശി മനോജിന്റെ ഭാര്യ നിജയും മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞുമാണ് മരിച്ചത്.ഹൈദരബാദില്‍ അധ്യാപികയാണ് മരിച്ച നിജ.

വെള്ളിയാഴ്ച ഉച്ചയോടെയാണ് നിജയെയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു.

SHARE