വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ എം.എസ്.എഫ് പരാതി നല്‍കി


കോഴിക്കോട്: മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ തന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ കെ.ടി റഊഫ് കോഴിക്കോട് സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. വാട്‌സാപ്പില്‍ വ്യാജ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മുസ്‌ലിംലീഗിന്റെ സമുന്നതരായ നേതാക്കളെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അവമതിയുണ്ടാക്കുന്ന വിധത്തില്‍ ദുരുദ്ദേശത്തോടുകൂടി നടത്തിയ അപവാദപ്രചാരണങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

എം.എസ്.എഫ് സംസ്ഥാന കൗണ്‍സിലുമായി ബന്ധപ്പെട്ട് ദുഷ്ടലാക്കോടെ നേതാക്കള്‍ക്കെതിരെ ദുരാരോപണം ഉന്നയിച്ച് ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. റഊഫിന്റെ പേരില്‍ വ്യാജ വാട്‌സാപ്പ് സ്റ്റാറ്റസ് നിര്‍മിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

SHARE