എം.എസ്.എഫ് ഫ്ളാഗ് മാര്‍ച്ച് നാളെ പേരാമ്പ്രയില്‍

കോഴിക്കോട്: മുസ്‌ലിം രാഷ്ട്രീയത്തെ പാകിസ്ഥാന്‍ മുദ്ര ചാര്‍ത്തി ഒറ്റപ്പെടുത്താമെന്ന സംഘപരിവാറിന്റെയും അതിന് പിന്തുണ നല്‍കുന്ന സി.പി.എം നേതൃത്വത്തിന്റെയും മോഹങ്ങള്‍ നടക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി എം.എസ്.എഫ് സംഘടിപ്പിക്കുന്ന ഫ്ളാഗ് മാര്‍ച്ച് നാളെ (ബുധന്‍) വൈകീട്ട് നാലിന് പേരാമ്പ്രയില്‍ നടക്കും. സംഘപരിവാറിന്റെയും സഖാപരിവാരങ്ങളുടേയും വ്യാജപ്രചാരണങ്ങള്‍ക്ക് ശക്തമായി മറുപടി നല്‍കുമെന്ന് എം.എസ്.എഫ് നേതാക്കള്‍ വ്യക്തമാക്കി.

SHARE