എം.എസ്.എഫ്, ഹരിത നേതാക്കള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ ബൈലോ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത എംഎസ്എഫ് നേതാക്കള്‍, ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്‌സിറയ്ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഏകപക്ഷീയമായി വിദ്യാര്‍ഥി യൂണിയന്‍ ബൈലോ ഭേദഗതി വരുത്തുകയും സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം എടുത്ത കളയുകയും ചെയ്തതില്‍ പ്രതിഷേധച്ച് സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഇതിനെതിരെ എം എസ് എഫ് അഡ്വ. പി. ഇ സജല്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്. അക്രമ രഹിത പ്രതിഷേധങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

SHARE