മദ്രാസ് ഐ ഐ ടി യില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഫാതിമ ലത്തീഫിന്റെ വീട് എം.എസ്.എഫ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു

കൊല്ലം: മദ്രാസ് ഐ ഐ ടി യിലെ അക്കാദമിക പീഢനത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഫാതിമ ലത്തീഫിന്റെ വസതി എം.എസ്.എഫ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി, ദേശീയ സെക്രട്ടറി അഡ്വ: എന്‍.എ കരീം, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വസതി സന്ദര്‍ശിച്ചത്. ഇന്ത്യയിലെ വിവിധ കേന്ദ്ര സര്‍വകലാശാലകളിലെയും അക്കാദമിക സ്ഥാപനങ്ങളിലെയും നടന്നു കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള ദുരൂഹ സാഹചര്യത്തിലുള്ള മരണത്തെക്കുറിച്ച് സമഗ്രമായിട്ടുള്ള അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അന്വേഷണ ചുമതല
സി ബി ഐ യെ ഏല്‍പ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി ആവശ്യപ്പെട്ടു.

നേരത്തെ ഇത് സംബന്ധിച്ച് എം.എസ്.എഫ് ദേശീയ കമ്മിറ്റി ദേശീയ മാനവ വിഭവ ശേഷി വകുപ്പിന് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. ഫാതിമ ലത്തീഫിന്റെ കുടുംബം നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് എം.എസ്.എഫ് ന്റെ എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.മുസ്ലിം ലീഗ് ജില്ലാ കൊല്ലം സെക്രട്ടറി വരവിള നവാസ്, എംഎസ്എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷെഫീഖ് വഴിമുക്ക് ,മുസ്ലിം ലീഗ് കൊല്ലം മണ്ഡലം കമ്മിറ്റി അംഗം പിഎ ഹുസ്സൈന്‍ ,യൂത്ത് ലീഗ് നേതാക്കളായ ,നവാസ് ചാത്തനത്തോപ്പ് ,മുനീര്‍ഷ വാഴയത്ത് ,ഷിയാസ് കരുനാഗപ്പള്ളി ,സജറുദ്ധീന്‍ മൊയ്തു , സി കെ ശാക്കിര്‍ ,എംഎസ്എഫ് കൊല്ലം ജില്ലാ സെക്രട്ടറിമാരായ തൗഫീഖ് കുളപ്പാടം,സിഎ സഹദ് ,എംഎസ്എഫ് കൊല്ലം മണ്ഡലം പ്രസിഡന്റ് സല്‍മാന്‍ എന്നിവര്‍ സംബന്ധിച്ചു.

SHARE