അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി പോലീസ് അതിക്രമം ശക്തമായ നടപടി സ്വീകരിക്കണം :എംഎസ്എഫ്

അലിഗഡ് : അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പോലീസ് നടത്തിയ നരനായാട്ട് നെതിരെ നടപടി എടുക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു. പോലീസ് അതിക്രമം നടന്ന ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ യാതൊരുവിധ അന്വേഷണ നടപടികള്‍ ഉണ്ടായിട്ടില്ലാത്ത കുറ്റകരമാണ്. യൂണിവേഴ്‌സിറ്റി ക്യാമ്പസ് അകത്ത് പ്രവേശിച്ച് പോലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമായ അക്രമമാണ് അഴിച്ചുവിട്ടത്. ഹോസ്റ്റലില്‍ അകത്തേക്ക് ടിയര്‍ ഗ്യാസും ഗ്രനേഡുമായി ആണ് പോലീസ് എത്തിയത്. ഹോസ്റ്റല്‍ റൂമിനകത്ത് ഉറങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ഗ്രേഡ് എറിഞ്ഞും തോക്ക് ഉപയോഗിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആണ് പോലീസ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് വെടിവെപ്പുണ്ടായി.
എന്‍.ആര്‍.സി സി.എ.എ സമരങ്ങളെ അടിച്ചമര്‍ത്താന്‍ വിദ്യാര്‍ഥികളെ മൃഗീയമായാണ് യോഗി ആദിത്യനാഥ് പോലീസ് നേരിട്ടത്.

കത്തിക്കരിഞ്ഞ ബെഡ്ഷീറ്റും വിദ്യാര്‍ത്ഥികളുടെ പഠന സാമഗ്രികളുമാണ് ഇപ്പോള്‍ മോറിസണ്‍ കോര്‍ട്ട് ഹോസ്റ്റലില്‍ അവശേഷിക്കുന്നത്.

അതേസമയം പോലീസ് അതിക്രമത്തിനെതിരെ യും, സി.എ.എക്കെതിരെയും പ്രതിഷേധങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഗുണ്ടാ ആക്ട്, എന്‍ സി എ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദ്യാര്‍ത്ഥി സമരത്തെ അടിച്ചൊതുക്കാന്‍ യൂണിവേഴ്‌സിറ്റിയുടെ രജിസ്ട്രാറുടെ അനുമതിയോടുകൂടി ആണ് പോലീസ് ക്യാമ്പസ് അകത്തുകയറിയത് എന്നുള്ളത് ഏറെ പ്രതിഷേധാര്‍ഹമാണ്. വിദ്യാര്‍ഥികളെ പോലീസ് അതിക്രമത്തിന് വിട്ടുകൊടുത്ത് രജിസ്ട്രാറുടെയും ബി സി യുടെയും രാജി ആവശ്യപ്പെട്ട് ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിനകത്ത് വിദ്യാര്‍ത്ഥി സമരം നടന്നു കൊണ്ടിരിക്കുകയാണ്.

അലിഗഡ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എത്തിയ എംഎസ്എഫ് സംഘം യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകളും പരിക്കേറ്റ വിദ്യാര്‍ഥികളെയും സന്ദര്‍ശിച്ചു. എം എസ് എഫ് ദേശീയ പ്രസിഡണ്ട് ടി പി അഷ്‌റഫലി ഭാരവാഹികളായ ഇ ഷമീര്‍, പി. വി. അഹമ്മദ് സാജു,
അദീബ് ഖാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡണ്ട് കൈസര്‍ അബ്ബാസ്, താരിഖ് അബ്‌റാര്‍ എന്നിവരാണ് എംഎസ്എഫ് സംഘത്തിലുണ്ടായിരുന്നത്.

SHARE