എം.എസ്.എഫ് സംസ്ഥാന സമ്മേളനം ജി.സി.സി പ്രചരണം; ഒമാനില്‍ തുടക്കമായി

മസ്‌കറ്റ്/റൂവി: ഗതകാലങ്ങളുടെ പുനര്‍വായന പേരാട്ടമാണ് എന്ന പ്രമേയത്തില്‍ ഡിസംബര്‍ 20 മുതല്‍ 23 വരെ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനം ‘വിദ്യാര്‍ത്ഥി വസന്തം’ പ്രചരണ പ്രവര്‍ത്തങ്ങള്‍ക്ക് ഒമാനില്‍ തുടക്കമായി. റൂവി കെ.എം.സി.സി ഹാളില്‍ വെച്ച് നടന്ന സംഗമത്തില്‍ റൂവി കെഎംസിസി വൈസ് പ്രസിഡണ്ട് സുലൈമാന്‍കുട്ടി അധ്യക്ഷതവഹിച്ചു. മുതിര്‍ന്ന കെ.എം.സി.സി നേതാവ് ഉമ്മര്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

എം. എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ ഷബീര്‍ ഷാജഹാന്‍ പ്രമേയ പ്രഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന വിദ്യാഭ്യാസ പദ്ധതി, ഹബീബ് സെന്റര്‍ പുനരുദ്ധാരണം, വിദ്യാര്‍ത്ഥി വസന്തം എന്നിവയിലേക്കുള്ള റൂവി കെ.എം.സി.സി യുടെ ധനസഹായം റൂവി കെഎംസിസി ട്രഷര്‍ റഫീഖ് ശ്രീകണ്ഠപുരം എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസിന് കൈമാറി. മുജീബ് കടലുണ്ടി, അഷ്‌റഫ് കിണവക്കല്‍, പി ടി കെ ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റൂവി കെഎംസിസി ജനറല്‍ സെക്രട്ടറി അമീര്‍ കാവനൂര്‍ സ്വഗതവും, റഫീഖ് ശ്രീകണ്ഠപുരം നന്ദിയും പറഞ്ഞു.

SHARE