Connect with us

More

ബാഴ്‌സലോണയുടെ എം.എസ്.എന്‍ ത്രയത്തെ തകര്‍ക്കാന്‍ പുതിയ ചേരിയുമായി സിദാന്‍

Published

on

ലാലിഗയില്‍ ഗോളടിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ബാഴ്‌സയുടെ എം.എസ്.എന്‍(മെസ്സി-സുവാരാസ്-നെയ്മര്‍) ത്രയത്തിനെതിരെ ചിരവൈരികളായാ റയല്‍മാഡ്രിഡ് പുതിയ ആയുധവുമായി രംഗത്ത്.

റയല്‍ മാഡ്രിഡിന്റെ നിലവിലെ ഗോളടി ത്രയമായ ബി.ബി.സി(ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ)ക്ക് പകരം മറ്റൊരു ചേരിയെ രൂപപ്പെടുത്തിയാണ് മാഡ്രിഡ് കോച്ച് സൈനുദ്ദീന്‍ സിദാന്‍ രംഗത്തെത്തിയത്.

39d1418100000578-3882794-image-a-41_1477667376485

മാര്‍ക്കോ അസെന്‍സിയോ-അല്‍വാരോ മൊറാട്ട-ലൂക്കാസ് വാസ്‌ക്വസ് (എം.എ.എല്‍)

മാര്‍ക്കോ അസെന്‍സിയോ-അല്‍വാരോ മൊറാട്ട-ലൂക്കാസ് വാസ്‌ക്വസ് (എം.എ.എല്‍) എന്ന ത്രയമാണ് മാഡ്രിഡിന്റെ പുതിയ മുന്നേറ്റ വാക്യമായി സിദാന്‍ കൊണ്ടുവരുന്നത്.

capa

ബി.ബി.സി(ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ)

റയല്‍ മാഡ്രിഡിന്റെ ബി.ബി.സി (ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ) കൂട്ടുകെട്ടും ബാഴ്‌സലോണയുടെ എം.എസ്.എന്‍ (മെസ്സി-സുവാരാസ്-നെയ്മര്‍)ത്രയവും തമ്മിലായിരുന്നു നിലവില്‍ ഗോളടിക്കാനുള്ള മത്സരം. എന്നാല്‍ 30 ഗോളുമായി ഏറെ മുന്നിലുള്ള എം.എസ്.എന്‍ കൂട്ടുകെട്ടിനു മുന്നില്‍ ബി.ബി.സി ത്രയം മങ്ങിപോവുന്നതാണ് ഫുട്‌ബോള്‍ ലോകം കഴിഞ്ഞ സീസണുകളില്‍ കണ്ടത്.

അതേസമയം റയലിനുള്ളില്‍തന്നെ പരിശീലകന്‍ സൈനുദ്ദീന്‍ സിദാന്‍ മറ്റൊരു ചേരി രൂപപ്പെടുത്തിയത് ബി.ബി.സിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

zidane-zinedine-150526-620സീസണില്‍ ലാലിഗ, ചാമ്പ്യന്‍സ് ലീഗ്, കിങ്‌സ് കപ്പ് തുടങ്ങിയ മത്സരങ്ങളില്‍നിന്നായി ടീം 25 മത്സരം കളിച്ചപ്പോള്‍ എം.എ.എല്‍. ത്രയം 13 ഗോളുകളാണ് നേടിയത്. ബി.ബി.സി. കൂട്ടുകെട്ടിന് 12 ഗോളുകളാണുള്ളത്. എന്നാല്‍ ബാഴ്‌സയുടെ എം.എസ്.എന്‍ ത്രയം 30 ഗോളുമായി ഏറെ മുന്നിലാണ്.

ക്രിസ്റ്റ്യാനോ, ബെയ്ല്‍, ബെന്‍സേമ എന്നിവര്‍ക്ക് സീസണിന്റെ തുടക്കത്തില്‍തന്നെ ഏറ്റ പരിക്കാണ് പുതിയ ചേരിയെ പരീക്ഷിക്കാന്‍ സിദാനെ പ്രേരിപ്പിച്ചത്. യുവന്റസില്‍നിന്ന് മടങ്ങിയെത്തിയ മൊറാട്ടയും യൂത്ത് അക്കാദമി വഴി ടീമിലെത്തിയ അസെന്‍സിയോയും മികച്ച ഫോമിലാണ് കളിക്കുന്നത്. കളിയുണ്ടാക്കിയെടുക്കാനുള്ള വാസ്‌ക്വസിലിന്റെ പ്രതിഭയും പുതിയ ചേരിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായി സിദാന്‍ മനസിലാക്കുന്നു.

സീസണല്‍ മൊറാട്ടയും അസെന്‍സിയോയും ആറു വീതം ഗോളുകള്‍ നേടിയിട്ടുണ്ട്. വാസ്‌ക്വസ് ഒരു ഗോളും നേടി. എന്നാല്‍ ബി.സി.സി ത്രയത്തിലെ മൂന്നുപേരും നാലു വീതം ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. അതേസമയം ബി.ബി.സി ത്രയം 2273 മിനിറ്റും എം.എ.എല്‍ ത്രയം 1762 മിനിറ്റും മാത്രമാമണ് കളത്തില്‍ ചെലവിട്ടതെന്നതും എം,എ.എല്ലിന് തിളക്കും കൂട്ടുന്നു.

എം.എ.എല്‍ ത്രയത്തിനെ സീസണില്‍ പൂര്‍ണമായും പരീക്ഷിക്കാന്‍ സാധ്യതയില്ലന്നാണ് നിരീക്ഷണം. എന്നാല്‍ സൂപ്പര്‍താരങ്ങളുടെമേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ബി.സി.ക്ക് ഭീക്ഷണിയാകുംവിധം വളര്‍ത്തിയെടുക്കാന്‍ സിദാന്‍ ശ്രമിക്കുന്നുണ്ട്.

റയലിനായി മൊറാട്ട 14 മത്സരം കളിച്ചപ്പോള്‍ അസെന്‍സിയോ 10 മത്സരവും വാസ്‌ക്വസ് 12 തവണയും കളത്തിലിറങ്ങി. ബെയ്‌ലും ബെന്‍സേമയും 11 തവണയും ക്രിസ്റ്റ്യാനോ ഒമ്പത് കളിയിലുമാണ് ബൂട്ടുകെട്ടിയത്. ടീം അവസാനം കളിച്ച കിങ്‌സ്‌കപ്പില്‍ ബി.ബി.സി ചേരിക്ക് സിദാന്‍ പൂര്‍ണ വിശ്രമമനുവദിച്ചിരുന്നു. മധ്യനിരയില്‍നിന്നാണ് അസെന്‍സിയോയെ മുന്നേറ്റത്തിലേക്ക് മാറ്റിപ്പരീക്ഷിക്കുന്നത്.

920_alvaro-morata-joins-juventus-from-real-madrid-for-16m-1848

അല്‍വാരോ മൊറാട്ട

3710f96500000578-3733067-image-m-40_1470833511607

മാര്‍ക്കോ അസെന്‍സിയോ

ലൂക്കാസ് വാസ്‌ക്വസ്

ലൂക്കാസ് വാസ്‌ക്വസ്

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending