മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈജിപ്തില്‍

 

കെയ്‌റ: സഊദി കിരീടാവകാശിയായി ചുമതലയേറ്റെടുത്തിനുശേഷമുള്ള ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഈജിപ്തിലെത്തി. കെയ്‌റോ വിമാനത്താവളത്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി സഊദി കിരീടാവകാശിയെ സ്വീകരിച്ചു. മൂന്നു ദിവസം ഈജിപ്തില്‍ തങ്ങിയ ശേഷം അദ്ദേഹം ബ്രിട്ടനിലേക്ക് പോകും. ഈജിപ്ഷ്യന്‍ നേതാക്കന്മാരുമായുള്ള ചര്‍ച്ചയില്‍ അന്താരാഷ്ട്ര, മേഖല പ്രശ്‌നങ്ങള്‍ വിഷയമാകും. ചെങ്കടിലിലെ രണ്ട് ദ്വീപുകള്‍ സഊദി അറേബ്യക്ക് കൈമാറാന്‍ ഈജിപ്ഷ്യന്‍ സുപ്രീംകോടതി ഉത്തരവിട്ട് ഒരു ദിവസം പിന്നിടുമ്പോഴാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ കെയ്‌റോ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ബ്രിട്ടീഷ് പര്യടനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം അമേരിക്കയിലേക്ക് പോകും.

SHARE