‘നുണയന്മാരായ നിങ്ങള്‍ ഒരിക്കല്‍ മറുപടി പറയേണ്ടി വരും’; കെ.സുരേന്ദ്രനെതിരെ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ

‘നുണയന്മാരായ നിങ്ങള്‍ ഒരിക്കല്‍ മറുപടി പറയേണ്ടി വരും’; കെ.സുരേന്ദ്രനെതിരെ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ

തിരുവനന്തപുരം: ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. നുണയന്മാരായ നിങ്ങള്‍ ഒരിക്കല്‍ മറുപടി എല്ലാത്തിനും മറുപടി പറയേണ്ടി വരുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡി.രാജയും മകള്‍ അപരാജിത രാജയും രാജ്യദ്രോഹികളാണെന്ന് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. ഇതിനു മറുപടിയായാണ് മുഹ്‌സിന്റെ പ്രതികരണം.

മുഹ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നാണമില്ലേ കെ സുരേന്ദ്രന്‍ജി ഇങ്ങനെ നുണ പറയാന്‍… ?
താങ്കളുടെ പാര്‍ട്ടിയും പല പെയിഡ് മാധ്യമങ്ങളും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവര്‍ ഇടപെട്ടിട്ടും കേന്ദ്രസര്‍ക്കാറിന് കീഴിലുള്ളതന്നെയുള്ള ഡല്‍ഹി പോലീസിന്റെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ചിട്ട് അന്വേഷണം നടത്തിയിട്ടും അപരാജിത അടക്കമുള്ള ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ‘രാജ്യദ്രോഹ മുദ്രാവാക്യം’ വിളിച്ചു എന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പച്ചക്കള്ളം ഇങ്ങനെ ഒരുപാട് പ്രാവശ്യം പറഞ്ഞാലും സത്യമാവില്ല.

എന്തിനോവേണ്ടി ‘പിന്‍വാതിലിലൂടെ ജഡ്ജിയെ കാണാന്‍ പോയി’ എന്ന് സഖാവ് ഡി രാജയെക്കുറിച്ച് ആക്ഷേപം പറയുന്നത് എന്തിനുവേണ്ടിയാണ്. താങ്കളുടെ പാര്‍ട്ടിയുടെ പ്രസിഡന്റ് അമിത് ഷാക്കെതിരെയുള്ള കേസില്‍ വിധി പറയേണ്ട ജഡ്ജിയുടെ ദുരൂഹമായ മരണം മറച്ചുവെക്കുന്നതിനോ??

നിങ്ങള്‍ എത്ര ശ്രമിച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും. രാജ്യത്തിന്റെ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന താങ്കളുടെ പ്രസ്ഥാനവും നുണയന്‍മ്മാരായ താങ്കളടക്കമുള്ളവരും മറുപടി പറയേണ്ടിവരും..

ഈ രാജ്യത്തിന്റെ ഡമോക്രസിയുടെ പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തിയതുകൊണ്ടോ, നീതി നടപ്പിലാക്കേണ്ട കോടതികളിലെ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയത് കൊണ്ടോ, ഇടതുപക്ഷ നേതാക്കളെ വേട്ടയാടിയതുകൊണ്ടോ, നിങ്ങള്‍ വിചാരിക്കുന്ന ഹിന്ദു രാഷ്ട്രം ഒരിക്കലും യാഥാര്‍ഥ്യമാവില്ല. കാരണം ഇത് ബഹുസ്വരതയുടെ നാടാണ്.

 

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

NO COMMENTS

LEAVE A REPLY