മുഹറം മാസപ്പിറവി കണ്ടു

 

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടത് അടിസ്ഥാനത്തില്‍ മുഹറം മാസത്തിന് തുടക്കമായെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി അബ്ബിച്ചി അഹമ്മദ്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. ഹിജറ കലണ്ടര്‍ പ്രകാരം 1440-ാം വര്‍ഷത്തിനാണ് ഇന്ന് തുടക്കമാവുക. മുഹറം 10 സെപ്റ്റംബര്‍ 20 വ്യാഴാഴ്ച്ച ആയിരിക്കും.

SHARE