ഗുണ്ടകളുടെ സഹായത്തോടെയാണ് സി.പി.എം കള്ളവോട്ട് നടത്തുന്നത് – മുല്ലപ്പള്ളി


പാര്‍ട്ടി ഗുണ്ടകളുടെ സഹായത്തോടെയാണ് സി.പി.എം കള്ളവോട്ട് നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവോട്ടിനെതിരെ കുറേവര്‍ഷമായി കോണ്‍ഗ്രസ് പോരാടുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചല്ലാതെ യു.ഡി.എഫിനെ തോല്‍പിക്കാന്‍ കഴിയില്ല എന്ന കാര്യം സി.പി.എമ്മിന് ഇപ്പോള്‍ വ്യക്തമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് അനുകൂല വോട്ടര്‍മാരെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
പല തവണ കള്ളവോട്ടിംഗിനെ കുറിച്ച് പരാതി നല്‍കിയിട്ടുണ്ട് എന്നാല്‍ ഫലപ്രദമായ ഒരു നടപടിയും ഇതുവരെ എടുക്കാത്തത് തീര്‍ത്തും അലംഭാവം തന്നെയാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കണ്ണൂരിലെ നേതാക്കളും അറിഞ്ഞാണ് ഇതെല്ലാം നടക്കുന്നത്. കള്ളവോട്ട് സംബന്ധിച്ച തെളിവുകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകരെയും മുല്ലപ്പള്ളി അഭിനന്ദിച്ചു.