കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കും: മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോഡ്: കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദ്യഗഡുവായി 10 ലക്ഷം രൂപ ഉടനെ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നും പരിശീലനം ലഭിച്ച ക്രിമിനലുകളാണ് കൊല നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന നടത്തിയ CPM നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്യണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.