ബിയര്‍ വാങ്ങി നല്‍കാത്തതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ബിയര്‍ വാങ്ങി നല്‍കാന്‍ വിസമ്മതിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മുംബൈയിലെ സബര്‍ബന്‍ ജോഗേശ്വരില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. അജയ് കുപ്പു സ്വാമി എന്ന ഇരുപത്തൊമ്പതുാകാരനാണ് കൊല്ലപ്പെട്ടത്. സോനു എന്ന് വിളിക്കുന്ന ഷണ്‍മുഖം രാജേന്ദ്രയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സോനു അജയോട് ഒരു കുപ്പി ബിയര്‍ വാങ്ങികൊണ്ടുവരാന്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം അജയ് നിരസിക്കുകയായിരുന്നു. പിന്നാലെ രാത്രിയില്‍ അജയിയും സഹോദരനും പ്രതിയും കൂടി നടക്കാന്‍ ഇറങ്ങി.

ഇതിനിടയില്‍ എന്തുകൊണ്ടാണ് തനിക്ക് ബിയര്‍ വാങ്ങി നല്‍കാത്തതെന്ന് സോനു ചോദിച്ചു. ഇത് സംബന്ധിച്ച സംസാരം വാക്കുത്തര്‍ക്കത്തിലേക്ക് നയിക്കുകയും കുപിതനായ സോനു സുഹൃത്തിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അജയ് മരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

SHARE