മുംബൈയില്‍ വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു

മുംബൈ: മുംബൈയില്‍ ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. മുംബൈയിലെ ഘാട്‌കോപറിലാണ് ചാര്‍ട്ടേട് വിമാനം തകര്‍ന്നു വീണത്. 4 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെക്കൂടാതെ വഴിയാത്രക്കാരനായ ഒരാളും മരിച്ചു. ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്. നാലു യൂണിറ്റ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സംഭവ സ്ഥലത്തുണ്ട്. സ്ഥലത്ത് നിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു.

SHARE