കാസര്‍കോട് കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരിയുടെ വിവാഹ ചിലവ് യൂത്ത്‌ലീഗ് ഏറ്റെടുക്കും: മുനവ്വറലി തങ്ങള്‍

കോഴിക്കോട്: കാസര്‍കോട് സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ ശരത് ലാലിന്റെ സഹോദരിയുടെ വിവാഹ ചിലവ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി. യൂത്ത് ലീഗിനെ പ്രതിനിധീകരിച്ച് ജ. സെക്രട്ടറി പി. കെ. ഫിറോസ്, ഫൈസല്‍ ബാഫഖി തങ്ങള്‍, എ. കെ.എം.അശ്‌റഫ്, അശ്‌റഫ് എടനീര്‍, ടി.ടി.കബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് സഹായം പ്രഖ്യാപിച്ചത്.

SHARE