സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ ഇസ്ഹാഖിന്റെ കുടുംബത്തെ യൂത്ത് ലീഗ് ഏറ്റെടുക്കും

താനൂര്‍: താനൂര്‍ അഞ്ചുടിയില്‍ സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിന്റെ കുടുംബത്തെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.

വിവാഹ പ്രായമെത്തിയ സഹോദരിയും സഹോദരനുമടങ്ങുന്ന കൂടുംബത്തിന്റെ ഏക അത്താണിയായിരുന്നു മത്സ്യതൊഴിലാളിയായിരുന്ന ഇസ്ഹാഖ്. പിതാവ് നേരത്തെ മരിച്ചതോടെ ഇസ്ഹാഖായിരുന്നു കുടുംബകാര്യങ്ങളെല്ലാം നോക്കിയിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാംപ്രതി കുപ്പന്റെ പുരയ്ക്കല്‍ മുഹീസ്, നാലാംപ്രതി വെളിച്ചാന്റവിടെ മസൂദ്, താഹ എന്നിവരാണ് അറസ്റ്റിലായത്.

SHARE