കുന്ദമംഗലത്ത് മുസ്‌ലീം ലീഗ് നേതാവ് വാഹനപകടത്തില്‍ മരിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് മുസ്‌ലീം ലീഗ് നേതാവ് ഉപ്പഞ്ചേരിമ്മല്‍ ഖാദര്‍ (62) വാഹനപകടത്തില്‍ മരണപ്പെട്ടു. കോഴിക്കോട്-മൈസൂര്‍ ദേശീയപാതയില്‍ പതിമംഗലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ് അപകടം. മകള്‍ ഷബ്നത്തിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ ഒരേ ദിശയില്‍ പോവുകയായിരുന്ന കാറുമായി അപകടം ഉണ്ടാവുകയായിരുന്നു. അപകടത്തില്‍ ഷബ്നത്തിന് പരുക്കേറ്റിട്ടുണ്ട്. സൂഹ്റയാണ് ഭാര്യ. ഷഹ്ല രണ്ടാമത്തെ മകള്‍.