Connect with us

Culture

മുത്തലാഖ്: നിഷേധ സമീപനം; മുസ്്‌ലിം ലീഗ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

Published

on

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്നും മുസ്്‌ലിം ലീഗ് ഇറങ്ങിപ്പോയി.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചാണ് ലീഗ് അംഗങ്ങളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ വോട്ടെടുപ്പില്‍ നിന്നും ഇറങ്ങിപ്പോയത്.

ബില്ലിനെതിരായി പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാതെ സ്പീക്കര്‍ ഏകാധിപത്യപരമായ സമീപനമാണെടുത്തതെന്നും എം.പിമാര്‍ കുറ്റപ്പെടുത്തി. ബില്ലിനെതിരെ പാര്‍ട്ടി കോടതിയെ സമീപിക്കുമെന്ന് മുസ്്‌ലിം ലീഗ് അറിയിച്ചു. ഒരു മുസ്്‌ലിം സംഘടനകളോടും ആലോചിക്കാതെ കേന്ദ്രം കൊണ്ടു വന്ന ബില്ലിലെ മൂന്നാം ക്ലോസ് എല്ലാ തരം തലാഖുകളെ കുറിച്ചു സൂചിപ്പിക്കുന്നുണ്ടെന്നും ഇത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതാണെന്നും മുസ്‌ലിം ലീഗ് എം.പിമാര്‍ പറഞ്ഞു.

അതേ സമയം മുത്തലാഖ് ബില്ലിന്റെ കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാറിന് ദുഷ്ടലാക്ക് മാത്രമാണുള്ളതെന്ന് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി പറഞ്ഞു. ലോക് സഭയില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ല് വ്യക്തി നിയമങ്ങളുടെ മേലുള്ള കടന്നു കയറ്റമാണന്നു പറഞ്ഞ അദ്ദേഹം ഒരു സമുദായത്തിലെ പുരുഷന്മാര്‍ അത്രയും സ്ത്രീകളോട് ക്രൂരമായ സമീപനമെടുക്കുന്നവരാണെന്ന മിഥ്യ സമൂഹത്തിനു മുന്നില്‍ കൃത്രിമമായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു.

ബില്ലിനെ എതിര്‍ക്കുന്ന തങ്ങളാരും മുത്തലാഖിന് വേണ്ടി വാദിക്കുന്നവരോ, അതിന്റെ വക്താക്കളോ അല്ല. മഹത്തായ ഒരു സഭയില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് അതിന്റെ അനിവാര്യതയാണെന്നും ഇ.ടി പറഞ്ഞു.
സുപ്രീം കോടതി തന്നെ നിരോധിച്ച മുത്തലാഖിനെ സംബന്ധിച്ച് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതെന്തിനാണ്. ഇല്ലാത്ത ഒരുകാര്യം പെരുപ്പിച്ച് അവതരിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇ.ടി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ 16%നും 17%നും ഇടയിലേയുള്ളൂ. അതില്‍ വളരെകുറച്ച് ത്വലാഖ് മാത്രമാണ് നടക്കുന്നത്. ത്വലാഖില്‍ തന്നെ മുത്തലാഖ് തീര്‍ത്തും വിരളമാണ്.

ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനു തന്നെ അറിയാവുന്നതാണ്. എന്നാല്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ സര്‍ക്കാറിനിതില്‍ ക്രൂരമായ അജണ്ടയുണ്ട്. കൊതുകിനെ കൊല്ലാന്‍ തോക്കടുക്കുന്ന പ്രകൃതക്കാരാണ് സര്‍ക്കാറെന്നും ഇ.ടി ആരോപിച്ചു.
മുത്തലാഖ് ബില്ലിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ധൃതിയും ആവേശവും ഈ മഹത്തായ സഭയുടെ പവിത്രതയെ തന്നെ തകിടം മറിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഏകസിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള പാലംവെക്കുകയാണ്‌സര്‍ക്കാര്‍ ചെയ്യുന്നത്. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ എം.ജെ. അക്ബര്‍് ചെയ്ത പ്രസംഗം തന്നെ അതിന്റെ മുന്നറിയിപ്പാണ്. ശരീഅത്ത് എന്നാല് ജീവിതക്രമം മാത്രമാണ് അത് മാറ്റാവുന്നതാണെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. ഇത് തുറന്ന് കാണിക്കുന്നത് ബി.ജെ.പിയുടെ മനസ്സാണ്. ശരീഅത്ത് മാറ്റാന്‍ പറ്റില്ലെന്നും അത് മാറ്റാന്‍ സമ്മതിക്കില്ലെന്നും ഇ.ടി പറഞ്ഞു.

ഈ നിയമത്തിലെ ഏറ്റവും വിചിത്രമായ ഭാഗം വിവാഹമോചനം നടത്തിയ ഭര്‍ത്താവിനെ മൂന്ന് കൊല്ലം ജയിലിലടക്കാമെന്നും അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും അദ്ദേഹം തന്നെ ചെലവിന് കൊടുക്കണമെന്നുള്ളതാണ്. ഈ നിയമത്തെ മുസ്‌ലിം ലീഗ് പാര്‍ട്ടി ശക്തിയുക്തം എതിര്‍ക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ എം.പി ലോക്സഭയില്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending