മുസ്‌ലിം യൂത്ത് ലീഗ് കൗണ്‍സില്‍ മീറ്റ് ഇന്ന്


കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് വാര്‍ഷിക കൗണ്‍സില്‍ മീറ്റ് ഇന്ന് കോഴിക്കോട് ലീഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10മണിക്ക് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുന്ന മീറ്റില്‍ സമര പരിപാടികള്‍ക്കും പുതിയ കര്‍മ്മ പദ്ധതികള്‍ക്കും രൂപം നല്‍കും. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ സമയകൃത്യതയോടെ യോഗത്തില്‍ സംബന്ധിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.

SHARE