Connect with us

Culture

തബ്‌റേസ് അന്‍സാരിയുടെ കുടുംബത്തിന് യൂത്ത് ലീഗ് അടിയന്തിര സഹായം കൈമാറി

Published

on

റാഞ്ചി: മുസ്്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജാര്‍ഖണ്ഡിലെത്തി. സാബിര്‍ എസ് ഗഫാറിന്റെ നേതൃത്വത്തില്‍ സാരാഖല്ല പൊലീസ് സൂപ്രണ്ടിനെ കണ്ട് പരാതി നല്‍കി. സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം തബ്‌റേസ് അന്‍സാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച നേതാക്കള്‍ അടിയന്തിര ധനസഹായവും നല്‍കിയാണ് മടങ്ങിയത്. സംഘ്പരിവാര്‍ ആള്‍ക്കൂട്ട ഭീകരതക്കെതിരെ റാഞ്ചിയില്‍ നടക്കുന്ന ബഹുജന പ്രക്ഷോഭത്തെ യൂത്ത് ലീഗിനു വേണ്ടി സി കെ സുബൈര്‍ അഭിവാദ്യം ചെയ്തു.


ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിനടുത്താണ് 22 വയസുകാരനായ അന്‍സാരി കൊല്ലപ്പെട്ടത്. പുലര്‍ച്ചെ വരെ മര്‍ദ്ദനത്തിനിരയാക്കിയ ശേഷം പൊലീസിന് കൈമാറുകയായിരുന്നു. അവശനായിരുന്ന അന്‍സാരിക്ക് അടിയന്തിരമായി ലഭിക്കേണ്ട ചികിത്സ പോലും നിഷേധിച്ച് കസറ്റഡിയില്‍ സൂക്ഷിച്ചു. നാല് ദിവസത്തിനു ശേഷം മരണപ്പെട്ട അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. കള്ളനെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചത്. പൂനെയില്‍ ജോലി ചെയ്യുന്ന അദ്ദേഹം ജോലി സ്ഥലത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ച് നാട്ടുകാര്‍ക്കൊക്കെ നല്ല അഭിപ്രായമായിരുന്നു.


പ്രതികളെ രക്ഷപ്പെടുത്താനാണ് ഈ കള്ളക്കഥ ഉണ്ടാക്കുന്നത്. പൊലീസ് സ്‌റ്റേഷനിലെത്തിയ ഞങ്ങളെ അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ അനുവദിച്ചില്ല. ചികിത്സ ലഭ്യമാക്കണം എന്നാവശ്യപ്പെട്ടപ്പൊള്‍ നിങ്ങളെയും കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. വിതുമ്പിക്കരഞ്ഞ് കൊണ്ട് അന്‍സാരിയുടെ ഭാര്യ ഷഹിസ്ത പര്‍വീണ്‍ നേതാക്കളോട് പറഞ്ഞു.
അനാഥനായിരുന്ന അന്‍സാരി ഒരു മാസം മുന്‍പാണ് വിവാഹിതനായത്. ജീവിതത്തെക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങളെയാണ് വര്‍ഗീയത തലക്ക് പിടിച്ച ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. വിഷയം ഉന്നയിച്ച് കൊണ്ട് പാര്‍ലമെന്റില്‍ മുസ്്‌ലിം ലീഗ് എം.പി മാര്‍ നടത്തിയ ഇടപെടലുകളെ കുടുംബം അഭിനന്ദിച്ചു. മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.


യൂത്ത് ലീഗ് പ്രസിഡണ്ട് സാബിര്‍ എസ് ഗഫാറിന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ നേരില്‍ കണ്ടു. സംഭവത്തില്‍ അന്‍സാരിയെ കസ്റ്റഡിയിലെടുത്ത പോലീസ് ഓഫീസര്‍മാരുടെ പങ്ക് പുറത്ത് കൊണ്ടുവരുന്ന വിധം നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാജിദ് ആലം, യൂത്ത് ലീഗ് ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡണ്ട് ഇര്‍ഫാന്‍ ഖാന്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുഫ്തി സയീദ് ആലം, എം എസ് എഫ് കണ്‍വീനര്‍ മിര്‍ ഷെഹ്‌സാദ്, അബ്ദുള്‍ ഖയ്യും അന്‍സാരി, തബ് റേസ് ഖാന്‍, ഷഹ്‌സാദി ഖാത്തൂന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.


വര്‍ദ്ധിച്ചു വരുന്ന ഈ ഭീകരത തടയാന്‍ ശക്തമായ നിയമ നിര്‍മ്മാണം വേണം. സുപ്രിം കോടതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ അനാസ്ഥ തുടരുന്നത് ഈ ഭീകരതക്ക് ചുട്ടു പിടിക്കാനാണ്. ഈ ആള്‍ക്കൂട്ട ഭീകരതക്കു പിന്നിലെ വംശീയ വര്‍ഗീയ അജണ്ടകള്‍ തിരിച്ചറിയപ്പെടണം. ദളിത് സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന്റെ മാതൃകയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ക്ക് മുസ്ലിം യൂത്ത് നേതൃത്വം കൊടുക്കുമെന്ന് സാബിര്‍ എസ് ഗഫാര്‍, സി കെ സുബൈര്‍ എന്നിവര്‍ അറിയിച്ചു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending