വാളയാര്‍ കേസ്; ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മുസ്ലിം യൂത്ത്‌ലീഗ് സമര പന്തം ഇന്ന്

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് മുസ്ലിം യൂത്ത്‌ലീഗ് സമര പന്തം നടത്തുന്നു. പാളയത്തെ രക്തസാക്ഷി മണ്ഡപത്തിനരികില്‍ നിന്നും ശിശുദിനമായ ഇന്ന് രാവിലെ 10 മണിക്കാണ് പ്രതിഷേധ സമരം.

ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് സമരം നടത്തുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതക കേസ് സി.ബി.ഐക്ക് വിടുക, കൃത്യവിലോപം കാണിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സമര പന്തം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും.