Connect with us

More

മൈസ്റ്റോറിയുടെ പരാജയത്തെ കുറിച്ച് സംവിധായകന്‍

Published

on

 

റോഷ്ണി ദിനകര്‍ ചിത്രം മൈ സ്‌റ്റോറിയുടെ പരാജയത്തില്‍ പ്രതികരണവുമായി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ് വിസി അഭിലാഷ്. 18 കോടി മുതല്‍ മുടക്കില്‍ പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം വലിയ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. മൈ സ്‌റ്റോറി ഒരു മോശം ചിത്രമാണെങ്കില്‍ ആ തരത്തിലുള്ള വിമര്‍ശനമാണ് ഉന്നയിക്കേണ്ടതെന്ന് വിസി അഭിലാഷ് ചൂണ്ടികാട്ടുന്നു. ഒരു ലിപ്ലോക്കിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി എന്നു വിളിക്കുന്നവരെ ആരാധകര്‍ എന്ന് വിളിക്കാനാവില്ലെന്നും അത്തരക്കാര്‍ ഞരമ്പുരോഗികളാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വിസി അഭിലാഭിഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ അത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരിലാണോ അവര്‍ ഇന്നറിയപ്പെടുന്നത്? അതിന്റെ എന്തെങ്കിലും ക്രെഡിറ്റ് അവര്‍ക്ക് ഇന്ന് കിട്ടുന്നുണ്ടോ? എന്റെ അറിവില്‍, വിദ്യാ സമ്പന്നരും സംസ്‌കാര സമ്പന്നരുമായ ഒട്ടേറെപ്പേര്‍ ഈ സംഘടനകളിലുണ്ട്. പക്ഷെ പൊതു സമൂഹത്തില്‍ ഈ ഫാന്‍സ് അസോസിയേഷനുകളുടെ മുഖമെന്താണ്?

മൈ സ്‌റ്റോറി എന്ന ചലച്ചിത്രത്തിന്റെ സംവിധായിക തന്റെ സിനിമയ്ക്ക് നേരിടേണ്ടി വന്ന ദുര്യോഗമോര്‍ത്ത് സങ്കടപ്പെടുകയാണ്. പതിനെട്ട് കോടി മുടക്കിയ ഒരു സിനിമയാണത്. വലിയ രീതിയില്‍ സൈബര്‍ ആക്രമണമാണ് അവര്‍ നേരിടുന്നത്. അതിന്റെ പിന്നിലെ കാരണങ്ങള്‍ ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലേ?

മൈ സ്‌റ്റോറി ഒരു മോശം ചിത്രമാണെങ്കില്‍ ആ തരത്തിലുള്ള വിമര്‍ശനമാണ് ഉന്നയിക്കേണ്ടത്. അല്ലാതെ ലിപ്ലോക്ക് ചെയ്തതിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവരെ ഫാന്‍സ് എന്ന് വിളിക്കാനാവില്ല. ഞരമ്പ് രോഗികള്‍ എന്നെ വിളിക്കാനാവൂ. അക്കൂട്ടര്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുകയെ ഉള്ളൂ. ഈ ഞരമ്പ് രോഗികള്‍ വിജയിപ്പിച്ച ഏതെങ്കിലും ഒരു സിനിമ ഇന്നോളമുണ്ടായിട്ടുണ്ടോ? ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ കൂട്ടം തെറ്റി നടക്കുന്ന തങ്ങളുടെ ഈ അംഗങ്ങളെ തിരുത്താന്‍ മുന്‍കൈയെടുക്കണം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending