നാദാപുരത്ത് യുവതി മകളെ ബക്കറ്റു വെള്ളത്തില്‍ മുക്കി കൊന്നു; ഇളയ മകള്‍ ആസ്പത്രിയില്‍

കോഴിക്കോട്: നാദാപുരത്ത് യുവതി മകളെ ബക്കറ്റു വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. നാദാപുരം സ്വദേശി സഫൂറയാണ് മൂന്നു വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊന്നത്.

ഇളയ മകളായ ഒന്നര വയസ്സുകാരിയെയും ഇവര്‍ ഇതേ രീതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശേഷം അവര്‍ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.

മൂന്നു വയസ്സുകാരി ഇന്‍ഷാന്‍ ആമിയയാണ് മരിച്ചത്. ഇളയ കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു ഉച്ചയോടെയാണ് സംഭവം. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

ഭര്‍ത്താവുമായുള്ള പിണക്കമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. യുവതിയുടെ നില ഗുരുതരമല്ല. പൊലീസ് ഇവരുടെ മൊഴിയെടുത്തു.

SHARE