Connect with us

Video Stories

”ജസ്റ്റ് ഒരു ചെറിയേ ക്യാപ്ഷന്‍ മതിയെടാ…രണ്ട് മിനുട്ടിന്റെ പണി”

Published

on

നസീല്‍ വോയിസി

ആരെയെങ്കിലും സഹായിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിട്ടൊന്നുമല്ല. പക്ഷേ ആകെ വൃത്തിക്ക് അറിയാവുന്ന പണി, അന്നം തരുന്ന പണി, ”ജസ്റ്റ് ചെറിയൊരു ഹെല്‍പ്പ്” മാത്രമായി പോവുന്നത് കാണുന്നത് കൊണ്ടും കുറച്ചൊക്കെ അനുഭവിക്കേണ്ടി വരുന്നതും കൊണ്ടാണ് ഇങ്ങനെ എഴുതേണ്ടി വരുന്നത്.

ഇടയ്ക്ക് ഓരോ വിളിയും മെസേജുമൊക്കെ വരും. ചിലരൊക്കെ വര്‍ഷങ്ങള്‍ക്ക് ശേഷമാവും വിളിക്കുന്നതും മെസേജ് അയക്കുന്നതുമൊക്കെ. സുഖാണോ എന്നൊക്കെ ചോദിച്ച് പെട്ടെന്ന് അടുത്ത കാര്യത്തിലെത്തും ”എടാ, ചെറിയൊരു ഹെല്‍പ്പ് വേണം. ഒരു ക്യാപ്ഷന്‍ വേണം. രണ്ടു മൂന്ന് വരി മതി. ജസ്റ്റ് ഒന്നാലോചിച്ച് നല്ല റണ്ട് മൂന്ന് ഓപ്ഷന്‍ താ” സാഹചര്യങ്ങള്‍ക്കനുസരിച്ച് അതൊരു ‘ജസ്റ്റ് ചെറിയൊരു ഫീച്ചര്‍’, സ്ഥാപനത്തിന് ‘ജസ്റ്റ് ചെറിയൊരു പേര്’, നോട്ടീസിലടിക്കാന്‍ ‘ജസ്റ്റ് കുറച്ചൊരു കണ്ടന്റ്’ എന്നിങ്ങനെയൊക്കെ ആവും.

അഞ്ച് പത്ത് മിനുറ്റ് കൊണ്ട്, ഒരുപക്ഷേ അര ദിവസം കൊണ്ട്, അല്ലെങ്കില്‍ ഒരു ദിവസം കൊണ്ടൊക്കെ ഇപ്പറഞതൊക്കെ ചെയ്ത് കൊടുക്കാനും പറ്റും. അതോടെ ആവശ്യം കഴിഞ്ഞു. പിന്നെ സലാമടിക്കും. ചെയ്യുന്ന പണിക്ക് കൂലിയോ? എയ്, ഇത് ‘ജസ്റ്റ് ചെറിയൊരു ഹെല്‍പ്പല്ലേ’, അതിനെക്കുറിച്ച് മിണ്ടുകയേ ഇല്ല. ഇനിയഥവാ കൂലി ചോദിച്ചാല്‍, തന്നാല്‍ ”ഈ ചെറിയ പണിക്ക് ഇത്രയും പൈസയോ” എന്ന കമന്റുണ്ടാവും. (ചോദിക്കാനറിയാത്തോണ്ട് കിട്ടാതെ പോയതാണ് ഏറെയും, ഇപ്പോഴുമതേ 🙂 )

ഈ കുറഞ്ഞ നേരം കൊണ്ട് ഇതെങ്ങനെയാ ചെയ്യുന്നതെന്ന് ഇവരെന്നെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ? ഇല്ലെങ്കില്‍ ഈ വായിക്കുന്നവരെങ്കിലും ഓര്‍ക്കണം. അഞ്ചോ പത്തോ മിനുറ്റ് കൊണ്ട് ഒരാള്‍ നല്ലൊരു ക്യാപ്ഷന്‍ തരുന്നുണ്ടെങ്കില്‍,അര ദിവസം കൊണ്ട് ഒരു കുറിപ്പോ ഫീച്ചറോ തരുന്നുണ്ടെങ്കില്‍, ഒരു ഡിസൈന്‍ തരുന്നുണ്ടെങ്കില്‍ അയാളുടെ ഒരുപാട് വര്‍ഷത്തെ ആലോചനകളും ചിന്തകളും യാത്രകളും വായനകളുമൊക്കെ കൂട്ടിപ്പിഴിഞ്ഞതിനെ ഫലമാണത്. അയാളുടെ കുറേ ഉറക്കമില്ലാത്ത രാത്രികളും സിനിമകാണലുകളും എന്നിങ്ങനെ അയാളുടെ അനുഭവങ്ങളുടെ ആകെ ഫലം. അതാണ് ജസ്റ്റ് ചെറിയൊരു ഹെല്‍പ്പ് ആയി ഓസായിപ്പോവുന്നത്. കിട്ടുന്നവന് അത് കുറച്ച് നേരം കൊണ്ട് എളുപ്പം ചെയ്‌തെടുക്കാവുന്ന പണിയായൊക്കെ ആയിതോന്നാം, പക്ഷേ ഒരാളുടെ ഉള്ള് കിടന്ന് കുറേ വിയര്‍ത്തതിന്റെ, വിയര്‍ക്കുന്നതിന്റെ ഉപ്പുരസത്തില്‍ നിന്ന് വേരെടുത്തതാണ് ചങ്ങാതീ ആ ഫലം.

കൂടെ പണിയെടുത്തിരുന്ന, ചങ്ങാതിമാരായ ആര്‍ട്ടിസ്റ്റ്മാരില്‍ പലരും ഇങ്ങനെ ഊറ്റിയെടുക്കപ്പെട്ടവരായിരുന്നു. രാത്രി ഉറക്കമിളച്ചിരുന്നും കണ്ണില്‍ കണ്ട ഡിസൈനിലും സിനിമാ പോസ്റ്ററിലും പറമ്പിലുമൊക്കെ നോക്കിയിരുന്നും പുസ്തകം വായിച്ചുമൊക്കെ അവരുടെ മനസ്സില്‍ രൂപപ്പെട്ട പല അച്ചുകളും ജസ്റ്റ് ചെറിയൊരു ഹെല്‍പ്പായി പോവുന്നത് കാണാറുണ്ട്. മണിക്കൂറുകളോളം കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയിരുന്ന അവര്‍ക്ക് ബാക്കിയാവുന്നത് തലവേദനയും ഉറക്കമൊഴിക്കലും.

ഏജന്‍സികളില്‍ പോയാല്‍ പതിനായിരങ്ങളും ലക്ഷങ്ങളും വിലകൊടുക്കേണ്ടി വരുന്ന കണ്ടന്റും ഡിസൈനുകളുമൊക്കെയാണ് ഈ ജസ്റ്റ് വെറും ഹെല്‍പ്പുകളായി നിങ്ങള്‍ക്ക് കിട്ടുന്നതെന്ന് എപ്പോഴെങ്കിലുമൊക്കെ ഒന്നോര്‍ക്കണം. കുറേ അലഞ്ഞും ആലോചിച്ചുമൊക്കെ മനസ്സിലിങ്ങനെ ഉരുത്തിരിഞ്ഞ അക്ഷരങ്ങളും വാക്കുകളും പ്രയോഗങ്ങളുമൊക്കെയാണ് ‘ജസ്റ്റ് അഞ്ചു മിനുറ്റിന്റെ പണിയായി’ നിങ്ങള്‍ വിധിയെഴുതുന്നത്. തൊണ്ണൂറ് സെക്കന്റിന്റെ സ്‌ക്രിപ്റ്റില്‍ മുഴുവന്‍ മെസേജും വേണമെന്നൊക്കെ പറയുമ്പോള്‍ തൊണ്ണൂറായിരം ഞരമ്പ് മുറുകിയാണ് അതുണ്ടാവുന്നതെന്ന് വല്ലപ്പോഴുമൊക്കെ സ്മരിക്കണം.

”ഈഫ് യു ആര്‍ ഗുഡ് അറ്റ് സംതിങ്ങ്, നെവര്‍ ഡു ഇറ്റ് ഫോര്‍ ഫ്രീ” എന്നൊക്കെ ഇടയ്ക്ക് സ്വയം ഗുമ്മിന് പറയുമെന്നേയുള്ളൂ. ഇപ്പണിക്ക് കൂലി ചോദിച്ചു വാങ്ങാനറിയാത്തതുകൊണ്ടാണ്. ശരിക്കും അറിയാത്തത് കൊണ്ടാണ് എഴുതേണ്ടി വന്നത്.

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

india

രേഖകളില്ലാതെ കടത്തിയ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയില്‍

ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Published

on

രേഖകളില്ലാത്ത 2 കോടി രൂപ കാറില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അടക്കം മൂന്ന് പേര്‍ പിടിയില്‍. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെയാണ് ബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതതിനാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്‍കാന്‍ സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശമുണ്ട്. അതേസമയം സംഭവത്തില്‍ ഐടി നിയമലഘനം നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.

Continue Reading

Trending