വൈദികരുടെ പീഡനം: കുമ്പസാരം നിര്‍ത്തലാക്കണമെന്ന് വനിതാ കമ്മീഷന്‍

വൈദികരുടെ പീഡനം: കുമ്പസാരം നിര്‍ത്തലാക്കണമെന്ന് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: വൈദികര്‍ കുംഭസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ പീഡിപ്പിച്ച സാഹചര്യത്തില്‍ കുംഭസാരം നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. കുഭസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്ക് മെയ്‌ലിങ്ങിന് ഇരയാവുകയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു. വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ കൂടി വരികയാണ്. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം കിട്ടുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. സര്‍ക്കാര്‍ പ്രശ്‌നത്തെ ഗൗരവമായി കാണുന്നില്ല. വൈദികര്‍ക്കെതിരായ പൊലീസിന്റെ അന്വേഷണത്തിന് വേഗം പോരെന്നും അവര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY