Connect with us

More

കാത്തിരിപ്പിന് നെഞ്ചിടിപ്പേറ്റി എക്‌സിറ്റ് പോളുകള്‍ അല്‍പസമയത്തിനകം

Published

on

പതിനേഴാം ലോക്‌സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് വൈകി 6 മണിയോട് കൂടി പൂര്‍ത്തിയാകുന്നതോടെ ഫലമറിയാനുള്ള കാത്തിരിപ്പിന് നെഞ്ചിടിപ്പേറും. മെയ് 23ന് നടക്കുന്ന വോട്ടെണ്ണലിന് ഇനി നാലു ദിവസത്തെ കാത്തിരിപ്പ് മാത്രമാണുള്ളത്.

അതേസമയം കാത്തിരിപ്പിന് തീപിടിപ്പിച്ച് ഇന്ന് വൈകീട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവരും. വൈകീട്ട് 6.30നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിടുന്നതിനുള്ള വിലക്ക് അവസാനിക്കുന്നത്. ഈ നിമിഷം തന്നെ വിവിധ പോസ്റ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നേക്കും. എന്‍ഡിടിവി തങ്ങള്‍ നടത്തിയ എക്‌സിറ്റ് പോള്‍ അവതരണം 5 മണിയോടെ ആരംഭിച്ചു കഴിഞ്ഞു. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെയും സമഗ്ര വിവരണം ചന്ദ്രിക ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് വായിക്കാം.

വോട്ടെടുപ്പ് പൂര്‍ത്തിയായ മണ്ഡലങ്ങളിലെല്ലാം മുന്നണികള്‍ കൂട്ടിയും കുഴിച്ചും ജയ, പരാജയ സാധ്യതകള്‍ വിലയിരുത്തുന്ന തിരക്കിലാണ്. ഇതിനിടെ ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചോര്‍ന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്കു സഭക്കാണ് ഇതില്‍ സാധ്യത കല്‍പ്പിക്കുന്നത്. അങ്ങനെയെങ്കില്‍ എസ്.പി, ബി.എസ്.പി, ടി.ഡി.പി, ടി.എം.സി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങി ഒരു ചേരിയിലുമല്ലാതെ നില്‍ക്കുന്ന പ്രാദേശി കകക്ഷികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് ഏതു വിധേനയും തടയുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷികള്‍ കരുനീക്കം സജീവമാക്കിയിട്ടുണ്ട്.

പതിനേഴാം ലോക്‌സഭയിലേക്കുള്ള അവസാനഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലായി 59 ലോക്‌സഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തിയത്. 918 സ്ഥാനാര്‍ത്ഥികളാണ് അവസന ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. 10.17 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. പഞ്ചാബിലും ഉത്തര്‍പ്രദേശിലും 13 വീതവും പശ്ചിമബംഗാളില്‍ ഒമ്പതും ബിഹാറിലും മധ്യപ്രദേശിലും എട്ടു വീതവും ഹിമാചല്‍പ്രദേശില്‍ നാലും ജാര്‍ഖണ്ഡില്‍ മൂന്നും ഛണ്ഡീഗഡില്‍ ഒന്നും മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന 59 സീറ്റുകളില്‍ 30 എണ്ണവും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണ്. എന്നാല്‍ ഇത്തവണ പഞ്ചാബിലും യു.പിയിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്ന വരാണസിയാണ് അവസാനഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലം.

ഇതോടെ ഒരുമാസവും എട്ടു ദിവസവും നീണ്ടുനിന്ന മാരത്തണ്‍ വോട്ടെടുപ്പാണ് പൂര്‍ത്തിയാവുന്നത്. മെയ് 23നാണ് മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍. വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും 23ന് നടക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending