മുടല്‍മഞ്ഞ്: നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കൊച്ചി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

അഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളും തൃച്ചി, കോയമ്പത്തൂര്‍, കോഴിക്കോട്, ബംഗളൂരു വിമാനത്താവളങ്ങളിലേക്കാണ് തിരിച്ചു വിട്ടത്.
നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ സര്‍വീസില്‍ മാറ്റമില്ല.

മൂടല്‍ മഞ്ഞ് മാറിയതിനെത്തുടര്‍ന്ന് രാവിലെ 8.20ഓടെ വിമാനങ്ങള്‍ ലാന്റു ചെയ്തു തുടങ്ങി. ദോഹയില്‍ നിന്നും എത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനം ഇപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം കാനയില്‍ വീണ് അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ലാന്റിങ് ഒഴിവാക്കി വഴിതിരിച്ചുവിട്ടത്.

SHARE