നടന്‍ നീരജ് മാധവ് വിവാഹിതനാവുന്നു; വധു കോഴിക്കോട്ടുകാരി

മുംബൈ: യുവനടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിന് കോഴിക്കോട്ടു വെച്ചാണ് വിവാഹം.

ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് അഭിനയലോകത്ത് ചുവടുറപ്പിക്കുന്നത്. ദൃശ്യം, മെമ്മറീസ്, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌ക്കര, 1983 തുടങ്ങിയ ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ ചെയ്തു.

നിവിന്‍ പോളി നായനായ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നൃത്ത സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

SHARE