വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു;അയല്‍വാസി അറസ്റ്റില്‍

തിരുവനന്തപുരത്ത് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കല്ലേറ് കൊണ്ട് പരിക്കേറ്റ വൃദ്ധന്‍ മരിച്ചു. ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. വഴിയില്‍ മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട വാക്കു തര്‍ക്കമാണ് അടിപിടിയിലും കല്ലേറിയും കലാശിച്ചത്. അയല്‍വാസികളായ സന്തോഷും പ്രവീണുമായുള്ള വാക്കുതര്‍ക്കത്തിനിടെ വീടിന്റെ വരാന്തയില്‍ നിന്ന കരുണാകരനെ കോണ്‍ക്രീറ്റ് കട്ട വച്ച് എറിയുകയായിരുന്നു.

വയറില്‍ ഏറുകൊണ്ട കരുണാകരനെ ആദ്യം സ്വകാര്യ ആശുത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി . ഇന്ന് രാവിലെയാണ് മരിച്ചത്. കരുണാകരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

SHARE