സംസ്ഥാനത്ത് 105 കോവിഡ് ബാധിതര്‍; കാസര്‍ഗോഡ് 6 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 6 പേര്‍ക്കും കോഴിക്കോട് 2 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിച്ച 8 പേര്‍ ദുബായില്‍നിന്ന് എത്തിയവരാണ്. ഖത്തറില്‍നിന്നും യുകെയില്‍നിന്നും എത്തിയ ഓരോ ആള്‍ക്കാരിലും രോഗം കണ്ടെത്തി. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 72,460 പേര്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്നു മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4516 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3,331 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി.

ലോക് ഡൗണിന്റെ ഭാഗമാായി ടാക്‌സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളില്‍ െ്രെഡവര്‍ക്കു പുറമേ ഒരു മുതിര്‍ന്ന ആള്‍ക്കു മാത്രമാണു യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ഏത് ഒത്തുചേരലായാലും അഞ്ചില്‍ അധികം പേര്‍ പൊതു സ്ഥലത്ത് ഒത്തുചേരുന്നതിനു നിരോധനമുണ്ട്.
കാസര്‍കോട് ജില്ലയില്‍ നേരത്തേ തീരുമാനിച്ചപോലെ തന്നെ തുടരും. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പുറത്തുപോകാനാണ് അനുമതിയുള്ളത്. ഇത് ഒരു അവസരമായി എടുക്കരുത്. യാത്രക്കാരില്‍നിന്നു സത്യവാങ്മൂലം വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

SHARE