സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 18 പേരും വിദേശത്ത് നിന്ന് എത്തിയവര്‍

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ -8 കാസര്‍കോട് – 7 പേര്‍ക്കും തിരുവനന്തപുരം-1 എറണാകുളം-1, തൃശൂര്‍-1, പാലക്കാട്-1, മലപ്പുറം-1. എന്നിവിടങ്ങളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 20 പേരില്‍ 18 പേരും വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

SHARE