വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡന്റ്

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുമ്പ് പുതിയ കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ഇന്നലെ രാത്രി വൈകി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്നും യു.ഡി.എഫ് നേതൃയോഗം നാളെയും ചേരാനിരിക്കെയാണ് ഗ്രൂപ്പ് പ്രതിനിധികള്‍ അടിയന്തര ചര്‍ച്ച നടത്തിയത്.
ഈ മാസം 20ന് മുമ്പ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും ഒക്ടോബറില്‍ ഭാരവാഹികളെ സമവായത്തിലൂടെ തെരഞ്ഞെടുക്കാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ എം.എം ഹസ്സനാണ് കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല. സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.

SHARE