Connect with us

More

കേസുകള്‍ നിശ്ചയിക്കുന്നതിന് റോസ്റ്റര്‍ സംവിധാനം

Published

on

 

ന്യൂഡല്‍ഹി: സുപ്രീംകോടതി മുമ്പാകെ വരുന്ന കേസുകള്‍ ഏതെല്ലാം ബെഞ്ചുകള്‍ വാദം കേള്‍ക്കുമെന്ന് ഇനി റോസ്റ്റര്‍ സംവിധാനം വഴി പൊതുജനത്തിന് മുന്‍കൂട്ടി അറിയാം. ഫെബ്രുവരി അഞ്ചു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെതിരെ രംഗത്തെത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നാണ് ഇതിലൂടെ അംഗീകരിച്ചിരിക്കുന്നത്. ഇതോടെ സുപ്രീംകോടതിയിലെ മുതിര്‍ന്ന ന്യായാധിപരും ചീഫ് ജസ്റ്റിസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അയവു വരുമെന്നാണ് സൂചന.
നിര്‍ണായക കേസുകള്‍ വാദം കേള്‍ക്കുന്നതിന് മുതിര്‍ന്ന ജഡ്ജിമാരെ തഴഞ്ഞ് താരതമ്യേന ജൂനിയറായ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചിനെ ചുമതലപ്പെടുത്തുന്നുവെന്ന ആരോപണമാണ് ജസ്റ്റിസ് ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍ എന്നിവര്‍ ഉന്നയിച്ചത്. ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിശ്ചയിച്ചതിലെ ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയ സമീപനമാണ് ഇതിന് വഴി തുറന്നത്. നീതിന്യായ ചരിത്രത്തില്‍ ആദ്യമായി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. മുതിര്‍ന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് പലതവണ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ ഇതുവരെ പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. റോസ്റ്റര്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഇതിന് അല്‍പം അയവു വരുമെന്നാണ് കണക്കുകൂട്ടല്‍.
പുതിയ കേസുകളുടെ കാര്യത്തിലാണ് റോസ്റ്റര്‍ ബാധകമാവുക. ഏതെല്ലാം കേസുകള്‍ ഏതെല്ലാം ബെഞ്ചുകള്‍ പരിഗണിക്കണമെന്ന് ഇനി മുതല്‍ റോസ്റ്റര്‍ സമിതിയാണ് നിശ്ചയിക്കുക. ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ്, എ.കെ സിക്രി, എസ്.എ ബോബ്ദെ, ആര്‍.കെ അഗര്‍വാള്‍, എന്‍.വി രാമണ, അരുണ്‍ മിശ്ര, എ.കെ ഗോയല്‍, ആര്‍.എഫ് നരിമാന്‍ എന്നീ 12 ജഡ്ജിമാരാണ് സമിതിയില്‍ ഉണ്ടാവുക. സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ജഡ്ജിമാരെ ഉള്‍പ്പെടുത്തിയതെന്ന് 13 പേജ് വരുന്ന ഉത്തരവില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നു. മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ താന്‍ തന്നെ ആയിരിക്കുമെന്ന് ഉത്തരവില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഏത് രീതിയില്‍ പ്രശ്‌നങ്ങളെ സ്വാധീനിക്കും എന്നത് കാത്തിരുന്നു കാണണം. ചീഫ് ജസ്റ്റിസ് പരമാധികാരിയല്ലെന്നും സമന്മാരില്‍ മുമ്പന്‍ മാത്രമാണെന്നുമായിരുന്നു മുതിര്‍ന്ന ജഡ്ജിമാര്‍ നേരത്തെ ഉന്നയിച്ച വാദം. എന്നാല്‍ കേസുകള്‍ നിശ്ചയിക്കുന്നതില്‍ തന്റെ നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവിലെ ചീഫ് ജസ്റ്റിസിന്റെ മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ പരാമര്‍ശമെന്ന് വിലയിരുത്തപ്പെടുന്നു. റോസ്റ്റര്‍ സംവിധാനം സാധാരണ ഗതിയില്‍ ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെടുന്ന നിയമ വൃത്തങ്ങള്‍ക്ക് മാത്രമാണ് ലഭ്യമാകാറ്. സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ നിര്‍ദേശം കണക്കിലെടുത്താണ് ഇത് പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുന്നത്.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending