ഏപ്രില്‍ നാലു വരെ ബാങ്കുകളില്‍ പുതുക്കിയ സമയക്രമം

ഏപ്രില്‍ നാലു വരെ ബാങ്കുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കും. ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ബാങ്കേഴ്‌സ് സമിതിയാണ് പ്രത്യേക നടപടികള്‍ പ്രഖ്യാപിച്ചത്്.സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം അടക്കമുള്ളത് പരിഗണിച്ചാണ് നടപടി.

ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ വരാന്‍ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനത്തില്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചു. 0, 1 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവര്‍ ഏപ്രില്‍ രണ്ടിന് ബാങ്കുകളില്‍ എത്തണം. 2,3 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ മൂന്നിനും 4,5 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവര്‍ ഏപ്രില്‍ നാലിനും 6,7 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ ആറിനും 8,9 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ ഏഴിനും ബാങ്കുകളില്‍ എത്തേണ്ടത്.

SHARE