കൂട്ടില്‍ നിന്ന് മുട്ടയെടുക്കുന്നതിനിടെ വളര്‍ത്തുകോഴിയുടെ കൊത്തേറ്റ് വീട്ടമ്മ മരിച്ചു

കാന്‍ബെറി: കൂട്ടില്‍ നിന്ന് മുട്ടയെടുക്കുന്നതിനിടെ വളര്‍ത്തുകോഴിയുടെ കൊത്തേറ്റ് വീട്ടമ്മ്ക്ക് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ കാന്‍ബെറിയില്‍ നിന്നാണ് കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുന്ന മരണവാര്‍ത്ത എത്തുന്നത്. മരിച്ച സ്ത്രീയുടെ വിവരം പുറത്തുവിട്ടിട്ടില്ല. 60 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീയാണ് കോഴിയുടെ കൊത്തേറ്റ് അപൂര്‍വ്വ മരണം വരിച്ചത്.

രാവിലെ കൂട് തുറന്ന് മുട്ട എടുക്കുകയായിരുന്നു ഇവര്‍. കുട്ടിലുണ്ടായിരുന്ന പൂവന്‍കോഴി അപ്രതീക്ഷിതമായി കയ്യില്‍ ആഞ്ഞുകൊത്തി. കൊത്തേറ്റ് ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവം അനിയന്ത്രിതമായതാണ് മരണകാരണം. വളര്‍ത്തുമൃഗങ്ങളുടെ ആക്രമണത്തില്‍ ആളുകള്‍ മരിക്കുന്നത് ആദ്യത്തെ സംഭവമല്ല. യുവാക്കളെ പോലെ വയസായവര്‍ക്ക് ഈ ആക്രമണം പ്രതിരോധിക്കാനാവില്ല. ഇത് മരണത്തിന് വഴിയൊരുക്കുമെന്ന് ഓസ്‌ട്രേലിയയിലെ ‘അഡലെയ്ഡ് യൂണിവേഴ്‌സിറ്റിയില്‍’ നിന്നുള്ള ഗവേഷകന്‍ റോജര്‍ ബയാര്‍ഡ് പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് വളര്‍ത്തുപൂച്ച മാന്തി മറ്റൊരു വൃദ്ധ മരിച്ചിരുന്നു.

SHARE