ഗോവയിലും ഞെട്ടിക്കുന്ന നീക്കവുമായി കോണ്‍ഗ്രസ്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടു

പനാജി: ബി.ജെ.പിക്കെതിരെ ഗോവയിലും ഞെട്ടിക്കുന്ന നീക്കവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ 16 എം.എല്‍.എമാര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ടു. 16 സീറ്റുള്ള കോണ്‍ഗ്രസാണ് ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസാണ്. ബി.ജെ.പിക്ക് 13 സീറ്റാണുള്ളത്.

2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന ഗോവ ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറെ രംഗത്തിറക്കി സഖ്യം രൂപീകരിച്ച ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകകക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയും സുപ്രീം കോടതി അത് ശരിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗോവയില്‍ കോണ്‍ഗ്രസ് നിര്‍ണായക നീക്കം നടത്തിയത്. നാളെ രാവിലെ 10 മണിക്ക് സുപ്രീം കോടതി കര്‍ണാടക കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. അപ്പോള്‍ ഗോവയിലെ സംഭവവികാസങ്ങളും ശ്രദ്ധയില്‍പെടുത്തി കോടതിയെ സ്വാധീനിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

SHARE