ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാന്‍ ഹിജാബ് ധരിച്ചെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

ന്യൂസിലാന്‍ഡ്: ഓസ്‌ട്രേലിയന്‍ തീവ്രവാദി വെടിവെച്ചു കൊലപ്പെടുത്തിയവരുടെ കുടുംബത്തെ കാണാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ എത്തിയത് ഹിജാബ് ധരിച്ച്. കൊല്ലപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി ഹിജാബ് ധരിച്ചത്.

രാജ്യത്ത് തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അവര്‍ പറഞ്ഞു. അഞ്ച് തോക്കുകളുമായാണ് അക്രമി പള്ളിയിലെത്തി വെടിവെപ്പ് നടത്തിയതെന്ന് ജസീന്ത പറഞ്ഞു.

ന്യൂസിലാന്‍ഡിന്റെ കിഴക്കന്‍ തീരനഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലാണ് ഭീകരാക്രമണം നടന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് നേരെ അക്രമി നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരനായ ബ്രന്റണ്‍ ടെറാന്‍ ആണ് ആക്രമണം നടത്തിയവരില്‍ ഒരാള്‍. ലോകത്തെ ഞെട്ടിച്ച ആക്രമണം ബ്രന്റണ്‍ സ്വന്തം സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി ലൈവ് സംപ്രേഷണം ചെയ്തിരുന്നു.

SHARE