Connect with us

More

റിയാസിന് ഐ.എസ് ബന്ധമുള്ളതിന് തെളിവില്ലെന്ന് എന്‍.ഐ.എ

Published

on

 

ന്യൂഡല്‍ഹി: തന്നെ നിര്‍ബന്ധിച്ച് ഇസ്്‌ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കുകയും, ഐ.എസ് തീവ്രവാദികള്‍ക്കു ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിയാസിന് ഐ.എസുമായി ബന്ധമില്ലെന്ന് എന്‍. ഐ.എ.
പ്രഥമ ദൃഷ്ട്യാ റിയാസിനെതിരായ ആരോപണങ്ങളിലൊന്നില്‍ പോലും തെളിവില്ലെന്നും ഐ.എസ് ബന്ധത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടുമായും റിയാസിന് ബന്ധമുള്ളതിന് തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും എന്‍. ഐ. എ അറിയിച്ചു. അതേ സമയം കേസില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും എന്നാല്‍ ഹാദിയ കേസില്‍ ഷഫിന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ട് അംഗമായിരുന്നെങ്കില്‍ റിയാസിന് അത്തരമൊരു ബന്ധമില്ലെന്നാണ് എന്‍.ഐ.എ പറയുന്നത്. ജിദ്ദയില്‍ നിന്നും തിരിച്ചെത്തിയ റിയാസിനെ ഈ മാസം മൂന്നിന് ചെന്നൈ വിമാനത്താവളത്തില്‍വെച്ചാണ് ഭാര്യ അക്ഷര ബോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ അറസ്റ്റു ചെയ്തത്. റിയാസുമൊത്തുള്ള സെക്‌സ് വീഡിയോ കാണിച്ച് ഇസ്്‌ലാം മതത്തിലേക്ക് ബ്ലാക്ക്‌മെയില്‍ ചെയ്തു മതം മാറ്റിയെന്നും നിര്‍ബന്ധിച്ച് വിവാഹം ചെയ്യിക്കുകയായിരുന്നുവെന്നും അക്ഷര പരാതിപ്പെട്ടിരുന്നു.
സഊദിയിലേക്കു കൊണ്ടു പോയ തന്നെ റിയാസ് ഐ.എസ് തീവ്രവാദികള്‍ക്കു ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. തന്നെ മതം മാറ്റിയതിന് റിയാസിന്റെ കുടുംബത്തിന് പാരിതോഷികം ലഭിച്ചതായും അതേ സമയം ചോദ്യം ചെയ്യലില്‍ വീഡിയോ താന്‍ എടുത്തിരുന്നെന്നും എന്നാല്‍ ഇത് അക്ഷരയുടെ സമ്മതത്തോടു കൂടിയാണെന്നും റിയാസ് അറിയിച്ചു. റിയാസിന്റെ ലാപ് ടോപ്, ഫോറന്‍സിക് പരിശോധനക്ക് അയച്ചതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു ലാപ്‌ടോപ്, ഒരു പെന്‍ഡ്രൈവ് എന്നിവ റിയാസില്‍ നിന്നും പിടിച്ചെടുക്കുകയും തിരുവനന്തപുരത്തെ സി ഡാകില്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
എന്‍.ഐ.എയിലെ ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥനാണ് റിയാസിനെ ചോദ്യം ചെയ്തത്. കേസില്‍ റിയാസിന്റെ മാതാവ്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെയും ചോദ്യം ചെയ്യും. ഭാര്യ-ഭര്‍തൃ ബന്ധത്തിലെ അസ്വാരസ്യമാണോ പരാതിക്കു കാരണമെന്ന് ഉറപ്പാക്കുന്നതിനായി പുനപരിശോധന നടത്തുമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ റിയാസുമൊത്തുള്ള വിവാഹ ജീവിതത്തില്‍ അക്ഷര അസംതൃപ്തയായിരുന്നെന്നും ഇസ്്‌ലാമിക പ്രാര്‍ത്ഥനകളും ഡ്രസ് കോഡും സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നത് മനസിലായതായും എന്‍. ഐ.എ പറയുന്നു. സാമ്പത്തിക കാരണങ്ങളാല്‍ വിവാഹത്തില്‍ പ്രയാസമുണ്ടായിരുന്നതായും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. തനിക്കെതിരായ ബലാത്സംഗം, ബ്ലാക്ക് മെയില്‍, ഐ.എസ് ബന്ധം എന്നിവ റിയാസ് ചോദ്യം ചെയ്യലില്‍ നിരാകരിച്ചിരുന്നു. വിവാഹത്തിലെ പ്രശ്‌നങ്ങളാണ് പരാതിക്കു കാരണമെന്ന് റിയാസ് പറഞ്ഞിരുന്നു. ഈ സംഭവങ്ങള്‍ തങ്ങള്‍ പരിശോധിക്കുമെന്ന് എന്‍. ഐ.എ പറഞ്ഞു.
ബലാത്സംഗം, മറ്റ് ഐ.പി.സി വകുപ്പുകള്‍ മാത്രം നിലനില്‍ക്കുമോ എന്ന കാര്യം കോടതിയെ അറിയിക്കുമെന്നും എന്‍.ഐ.എ അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ റിയാസ് ബംഗളൂരുവിലെ കോളജില്‍ വെച്ചാണ് അക്ഷര റിയാ സിനെ കണ്ടു മുട്ടുന്നത്. തങ്ങള്‍ പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നെന്നും റിയാസ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം തന്നെ വശീകരിച്ച് ബലാത്സംഗം ചെയ്യുകയും വ്യാജ രേഖകളുണ്ടാക്കി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സഊദിയിലേക്കു കൊണ്ടു പോയെന്നുമാണ് അക്ഷര നല്‍കിയ പരാതി.

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

kerala

 ഇന്ന് ദു:ഖ വെള്ളി

Published

on

യേശു ക്രിസ്‌തുവിന്റെ ജീവത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളില്‍ ആചരിച്ചു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച്‌ നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

.

Continue Reading

Trending