മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി

ബാംഗളൂരു: ബാംഗളൂരു സ്‌ഫോടന കേസില്‍ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബാംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി. എന്‍.ഐ.എ പ്രത്യേക കോടതിയാണ് അനുമതി നല്‍കിയത്.

മേയ് മൂന്നു മുതല്‍ 11 വരെ മഅദനിക്ക് കേരളത്തില്‍ തങ്ങാമെന്ന് കോടതി അറിയിച്ചു. അര്‍ബുധ രോഗിയായ മാതാവിനെ കാണാന്‍ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅ്ദനി അപേക്ഷ നല്‍കിയിരുന്നത്.