മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ പിഞ്ചുകുഞ്ഞ് കാറുതട്ടി മരിച്ചു

ആലപ്പുഴ: വീടിനോട് ചേര്‍ന്ന് റോഡിലേക്ക് മുട്ടിലിഴഞ്ഞിറങ്ങിയ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞ് കാറുതട്ടി മരിച്ചു. ആലപ്പുഴ കരളകം വാര്‍ഡില്‍ കൊച്ചുകണ്ടത്തില്‍ ജി.രാഹുല്‍ കൃഷ്ണയുടെ മകള്‍ ശിവാംഗിയാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 6.15ഓടെയായിരുന്നു സംഭവം. അമ്മ സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്ന സമയത്ത് പുഞ്ചുകുഞ്ഞ് മുട്ടിലിഴഞ്ഞു ഇടവഴിയിലേക്ക് ഇറങ്ങുകയായിരുന്നു. ഇരുട്ടുപരന്നതും വഴിവക്കില്‍ വളവിലാണ് വീടെന്നതിനാലും കുട്ടി പുറത്തിറങ്ങിയത് ശ്രദ്ധയില്‍പെട്ടിരുന്നില്ല.

അപകത്തിന് പിന്നാലെ കുഞ്ഞിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ െ്രെഡവറായ രാഹുല്‍ വാടക വീട്ടില്‍ താമസിക്കുന്നത്. അമ്മ: കാര്‍ത്തിക. സഹോദരി: ശിഖന്യ. സംഭത്തില്‍ പോലീസ് കേസെടുത്തു.