‘വിധവയാവേണ്ട, ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിന് മുമ്പ് വിവാഹമോചനം വേണം’; നിര്‍ഭയ കേസിലെ പ്രതിയുടെ ഭാര്യ കോടതിയില്‍

ഔറംഗബാദ്: തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളുടെ ഭാര്യ കോടതിയെ സമീപിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ ഔറംഗബാദ് കോടതിയെ സമീപിക്കുകയും ചെയ്തു. മാര്‍ച്ച് 20 ന് അക്ഷയ് കുമാര്‍ സിംഗിന്റെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഭാര്യയുടെ നിര്‍ണ്ണായക നീക്കം.

ഇയാളെ തൂക്കിലേറ്റിയതിന് ശേഷം ഒരു വിധവയായി ജീവിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കേസ് കോടതി മാര്‍ച്ച് 19 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടാന്‍ തന്റെ കക്ഷിക്ക് അവകാശമുണ്ടെന്ന് പുനിതയുടെ അഭിഭാഷകന്‍ മുകേഷ് കുമാറും വ്യക്തമാക്കി. ഭര്‍ത്താവ് ബലാത്സംഗക്കേസില്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ അവരില്‍ നിന്ന് വിവാഹമോചനം നേടാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്ന് തീസ് ഹസാരി കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു.

SHARE