വിവാഹിതയാവാന്‍ ദുല്‍ഖര്‍ നിര്‍ബന്ധിച്ചിരുന്നു; നിത്യാ മേനോന്‍


മലയാള സിനിമയിലെ പ്രണയ ജോഡികളാണ് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും. ബാംഗ്ലൂര്‍ ഡെയ്‌സ്, ഓകെ കണ്‍മണി, 100 ഡേയ്‌സ് ഓഫ് ലവ് എന്നീ സിനിമകളില്‍ ഇരുവരും പ്രധാന കഥാപാത്രങ്ങളായി ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദുല്‍ഖറര്‍ പറഞ്ഞതായുള്ള ആ രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് നിത്യ. താന്‍ വിവാഹം കഴിക്കാത്തതില്‍ ദുല്‍ഖര്‍ വിഷമിച്ചിരുന്നെന്നും ഒരു വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചിരുന്നെന്നുമാണ് നിത്യ പറയുന്നത്.

നിത്യയുടെ വാക്കുകള്‍. ‘ദുല്‍ഖര്‍ സമ്പൂര്‍ണ്ണമായും ഒരു ഫാമിലി മാനാണ്. വിവാഹം എങ്ങനെയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. എന്നേയും വിവാഹം കഴിക്കാന്‍ ദുല്‍ഖര്‍ എപ്പോഴും നിര്‍ബന്ധിക്കാറുണ്ടായിരുന്നു’ ‘സിനിമയില്‍ ഞങ്ങളുടെ പൊരുത്തം എങ്ങനെയൊ സംഭവിച്ചതാണ്. അഭിനയിക്കുമ്പോള്‍ ഞങ്ങളതത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ഇതെങ്ങനെ ഇത്ര നന്നായെന്ന് ഞങ്ങള്‍ ആലോചിക്കാറുണ്ട്?’-നിത്യ കൂട്ടിച്ചേര്‍ത്തു.

ഒ.കെ കണ്‍മണിയിലാണ് തനിക്ക് ഏറെ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനായതെന്നും സംവിധായകന്‍ മണിരത്‌നത്തിന്റെ രീതികള്‍ തനിക്കേറെ ഇണങ്ങുന്നതായിരുന്നെന്നും അവര്‍ പറഞ്ഞു.