ഡാം മാനേജ്‌മെന്റ് പൂര്‍ണ്ണപരാജയമായിരുന്നുവെന്ന് മുന്‍ ജലമന്ത്രിമാര്‍

തിരുവനന്തപുരം:ഡാം മാനോജ്‌മെന്റ് പൂര്‍ണ്ണപരാജയമായിരുന്നുവെന്ന് മുന്‍ ജലമന്ത്രിമാര്‍. സാങ്കേതിക പിഴവുകള്‍ പറഞ്ഞ് സര്‍ക്കാരിന് രക്ഷപ്പെടാനാവില്ലെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

ഡാം മാനേജ്‌മെന്റ പൂര്‍ണ്ണ പരാജയമായിരുന്നു. മുന്‍കൂര്‍ അറിയിപ്പ് കിട്ടിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ദുരന്തനിവാരണ അതോറിറ്റിയും പരാജയമായിരുന്നു. സാങ്കേതിക പിഴവുകള്‍ പറഞ്ഞ് സര്‍ക്കാരിന് രക്ഷപ്പെടാനാവില്ലെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ഡാം തുറന്നുവിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടു.