വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ്: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ബലാത്സംഗകേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഫാ.എബ്രഹാം വര്‍ഗീസ്, ഫാ.ജെയ്‌സ് കെ.ജോര്‍ജ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

വൈദികരോട് ഉടന്‍ പൊലീസില്‍ കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. കീഴടങ്ങിയ ശേഷം സ്ഥിരം ജാമ്യത്തിനായി അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു. െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി ജോസി ചെറിയാന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

SHARE