ഉത്തര്‍പ്രദേശില്‍ 3000 ടണ്‍ സ്വര്‍ണം കണ്ടെത്തിയിട്ടില്ലെന്ന് ജി.എസ്.ഐ

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ മൂവായിരം ടണ്ണോളം സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയിട്ടില്ലെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) അറിയിച്ചു. ജിഎസ്‌ഐയില്‍ നിന്നുള്ള ആരും ഇത്തരം വിവരങ്ങള്‍ നല്‍കിയിട്ടില്ല. സോണ്‍ഭദ്ര ജില്ലയില്‍ ഇത്തരത്തിലുള്ള സ്വര്‍ണ്ണ നിക്ഷേപം ജി.എസ്.ഐ കണക്കാക്കിയിട്ടില്ലെന്ന് ജിഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ എം ശ്രീധര്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു.

ഒരു ടണ്‍ സ്വര്‍ണ്ണത്തിന് ശരാശരി 3.03 ഗ്രാം ഗ്രേഡ് ഉള്ള ധാതുവല്‍ക്കരിച്ച മേഖല താല്‍ക്കാലികമാണ്, മൊത്തം 52,806.25 ടണ്‍ അയിരില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന മൊത്തം സ്വര്‍ണ്ണം ഏകദേശം 160 കിലോഗ്രാം ആണ്, മാധ്യമങ്ങളില്‍ സൂചിപ്പിച്ചതുപോലെ 3,350 ടണ്‍ അല്ലെന്നും എം.ശ്രീധര്‍ വ്യക്തമാക്കി.

SHARE