സന്യാസിമാരുടെ കൊലപാതകം; അറസ്റ്റിലായവരില്‍ ഒരു മുസ്‌ലിം പോലുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ വഴിയാത്രക്കാരായ രണ്ടു നാടോടി സന്യാസിമാരെയും ഡ്രൈവറെയും ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 101 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരു മുസ്‌ലിം പോലുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് തന്നെ വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം വെറും വര്‍ഗീയ പ്രചരണം മാത്രമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ പതിനാറിനായിരുന്നു രണ്ട് സന്യാസികളേയും ഡ്രൈവറേയും ആള്‍കൂട്ടം കൊലപ്പെടുത്തിയത്. ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് പാല്‍ഗറില്‍ വെച്ച് എണ്‍പതോളം പേരടങ്ങുന്ന ആള്‍ക്കൂട്ടം ആക്രമണം നടത്തിയത്.

വൈകാതെ ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. സന്യാസിമാര്‍ കൊല്ലപ്പെട്ടത് മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ വെച്ചാണെന്ന രീതിയില്‍ സംഘ്പരിവാര്‍, ബി.ജെ.പി സോഷ്യമീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ പ്രചരിച്ചത്. എന്നാല്‍ അതല്ല വസ്തുതയെന്നും കൊല്ലപ്പെട്ടതും കൊലപാതകികളും ഒരേ സമുദായത്തില്‍ പെട്ടവരാണെന്നുമാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി വിശദീകരിച്ചു.സംഭവം വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ ശക്തികള്‍ തന്നെയാണ് കൊലപാതകത്തിന്് പിന്നിലെന്ന് കോണ്‍ഗ്രസ്് മുമ്പ്് തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

SHARE