Connect with us

More

നോക്കിയ 3310 തിരിച്ചുവരുന്നു, പുതിയ രൂപഭംഗിയോടെ

Published

on

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ അനുദിനം മാറ്റം വരുന്നുണ്ടെങ്കിലും നോക്കിയ എന്ന പേര് ഫോണ്‍പ്രേമികളുടെ ഗൃഹാതുരത ഉണര്‍ത്തുന്ന ഒന്നാണ്. ഒരു തലമുറക്കൊന്നാകെ മൊബൈല്‍ ഫോണ്‍ പരിചയപ്പെടുത്തിയ നോക്കിയ, തങ്ങളുടെ ബേസ് മോഡലായ 3310 വീണ്ടും പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഫെബ്രുവരി 26ന് ബാര്‍സിലോണയില്‍ നോക്കിയ 3310ന്റെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ത്യയില്‍ ഇത് മെയിലായിരിക്കും എത്തുക.

new-nokia-3310-b

പുത്തന്‍ രൂപ മാറ്റത്തോടെയായിരിക്കും 3310ന്റെ തിരിച്ചുവരവ്. നിലവില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള നോക്കിയ 3310 ഇനി വ്യത്യസ്ത നിറങ്ങളോടെയായിരിക്കും പുറത്തിറങ്ങുക. 3000 രൂപക്കു താഴെയായിരിക്കും വില. എന്നാല്‍ പിരമിതമായ എണ്ണം മാത്രമായിരിക്കും വിപണിയിലെത്തിക്കുകയെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഒരാഴ്ചത്തെ ബാറ്ററി ബാക്കപ്പ് ഉള്ള 3310 മോഡല്‍, നോക്കിയ-6നൊപ്പമായിരിക്കും അവതരിപ്പിക്കുക.

nokia3310video

പഴയ നോക്കിയ കമ്പനി നിലവിലില്ലാത്തതിനാല്‍ എച്ച്എംഡി ഗ്ലോബല്‍ എന്ന കമ്പനിയാണ് ഇപ്പോള്‍ നോക്കിയ മൊബൈലുകള്‍ വിപണിയിലിറക്കുന്നത്. 2000 സെപ്തംബര്‍ ഒന്നിനാണ് നോക്കിയ-3310 അവതരിപ്പിക്കപ്പെട്ടത്. ഡുവല്‍ സിം ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ് ഏറ്റവും വലിയ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയുടെ ബേസ് മോഡല്‍ വിപണി വിട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

kerala

 ഇന്ന് ദു:ഖ വെള്ളി

Published

on

യേശു ക്രിസ്‌തുവിന്റെ ജീവത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളില്‍ ആചരിച്ചു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച്‌ നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

.

Continue Reading

Trending